അരൂർ: പഞ്ചായത്ത് പത്താം വാർഡിൽ പാലേക്കാട്ട് കളം ബിനുവിന്‍റെ താറാവ് കൃഷിക്കളത്തിൽ തെരുവുനായ്ക്കൾ മുന്നൂറോളം താറാവുകളെ കടിച്ചുകൊന്നു. ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിനുവിന്‍റെ വീടിന് അകലെയാണ് താറാവുകളെ വളർത്തുന്നത്. അതുകൊണ്ട് താറാവിനെ ആക്രമിച്ചപ്പോൾ നിലവിളിയും മറ്റും കേൾക്കാൻ കഴിഞ്ഞില്ല. പുലർച്ച താറാവുകളെ നോക്കാൻ ചെന്നപ്പോഴാണ് നായ്ക്കൾ അക്രമം നടത്തിയത് അറിയുന്നത്. ബാങ്കിൽനിന്ന് ലോണെടുത്താണ് താറാവ് കൃഷി നടത്തിയിരുന്നത്. സമീപത്തുള്ള മറ്റു താറാവ് വളർത്തു കേന്ദ്രങ്ങളിലും തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായെങ്കിലും നായ്ക്കൾ കൂടുപൊളിച്ച് അകത്തുകടന്നപ്പോൾ വെള്ളത്തിലിറങ്ങി താറാവുകൾ രക്ഷപ്പെട്ടു. വിനുവിന്‍റെ താറാവ് കളത്തിനരികിൽ തോടോ കായലോ ഉണ്ടാകാതിരുന്നതും വലിയ നഷ്ടത്തിന് കാരണമായി. ചന്തിരൂരിലും കഴിഞ്ഞ ദിവസം താറാവ് കൂട്ടത്തെ നായ്ക്കൾ ആക്രമിച്ച സംഭവമുണ്ടായി. ചിത്രം തെരുവുനായ്ക്കൾ താറാവ് കൂട്ടത്തെ കൊന്നിട്ടിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.