ചെങ്ങന്നൂര്‍: അഖില കേരള വിശ്വകര്‍മ മഹാസഭയുടെ ആലാ ശാഖ വാര്‍ഷിക സമ്മേളനവും തെരഞ്ഞെടുപ്പും പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ നടന്നു. യൂനിയന്‍ പ്രസിഡന്റ് മണിക്കുട്ടന്‍ തോട്ടുങ്ങൽ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.പി. മഹേഷ് ഉദ്ഘാടനം ചെയ്തു. എ.ജി. രഘു, വി.എസ്. ഗോപാലകൃഷ്ണന്‍, പി.വി. വിനോദ്കുമാര്‍, സി.എന്‍. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശാഖ ഭാരവാഹികൾ: കെ. ഗോപിനാഥന്‍ (പ്രസി), പി.വി. വിനോദ് കുമാര്‍ (സെക്ര), ശാന്തി എസ്. സുരേന്ദ്രന്‍ (ട്രഷ), വി.എസ്. ഗോപാലകൃഷ്ണന്‍ (യൂനിയന്‍ പ്രതിനിധി). ഫോട്ടോ- അഖില കേരള വിശ്വകര്‍മ മഹാസഭ ആലാ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.പി. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.