ഹരിപ്പാട് മണ്ഡലത്തിൽ റോഡ് നിർമാണത്തിന് ഒരുകോടി -രമേശ് ചെന്നിത്തല

ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾക്ക്​ ദുരന്തനിവാരണ ഫണ്ടിൽനിന്ന്​ ഒരുകോടി രൂപ അനുവദിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. കുമാരപുരം പഞ്ചായത്തിലെ കരിപ്പുത്രമുക്ക്-ചെമ്പുതോട് റോഡ് -10 ലക്ഷം, ആഞ്ഞിലിക്കംപറമ്പിൽ-പത്മാകരം റോഡ് -10 ലക്ഷം, വെട്ടിശ്ശേരിൽ തിരുവിലഞ്ഞാൽ റോഡ് -10 ലക്ഷം, എസ്​.ബി ഭവനം-കുരുലയിൽ റോഡ് 10 ലക്ഷം, ഹരിപ്പാട് നഗരസഭയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പടിഞ്ഞാറെനട ട്രാൻസ്ഫോർമർ-തെക്കേനട വഴി കിഴക്കേനട വരെയുള്ള ഓട നിർമാണം -10 ലക്ഷം, എൻ.എച്ച് സംഗമം-പിത്തമ്പിൽ റോഡ് 10 ലക്ഷം, കോളാച്ചിറ-തൈമുക്ക് ജങ്​ഷൻ റോഡ് -10 ലക്ഷം, മാമ്പറ-എൻ.എച്ച് റോഡ് 10 ലക്ഷം, തറയിൽ കിഴക്ക് ഒതളക്കുഴി റോഡ് 10 ലക്ഷം, ഗുരുമന്ദിരം പേരാത്ത് റോഡ് -10 ലക്ഷം എന്നിവക്കാണ് കാലവർഷക്കെടുതി പുനരുദ്ധാരണ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.