അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ ശൗചാലയമില്ല. പണം കൊടുത്ത് ഉപയോഗിച്ചിരുന്നവ കോവിഡിന്‍റെ തുടക്കത്തില്‍ അടച്ചുപൂട്ടിയതോടെ കൂട്ടിരിപ്പുകാരും ആശുപത്രിയില്‍ എത്തുന്നവരും ബുദ്ധിമുട്ടുന്നു. സ്വകാര്യ ലോഡ്ജുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇവിടെയാകട്ടെ അമിതവാടകയാണ് ഈടാക്കുന്നത്. കുളിച്ച് വൃത്തിയാകാന്‍ മുറിയെടുത്താലും ഒരു ദിവസത്തെ വാടകകൊടുക്കണം. പല ലോഡ്ജുകളും അമിതവാടകയാണ് വാങ്ങുന്നത്. ഒരു ദിവസം 350 മുതല്‍ 400 രൂപവരെ വാടക വാങ്ങുന്നുണ്ട്. ഒരു മണിക്കൂര്‍ ഉപയോഗിച്ചാലും ഒരു ദിവസത്തെ വാടക വാങ്ങുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ശൗചാലയങ്ങളോടെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയെങ്കിലും വൈദ്യുതി ബന്ധം ലഭ്യമാകാത്തതിനാല്‍ തുറക്കാനായിട്ടില്ല. വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആശുപത്രി ഇലക്ട്രിക്കല്‍ വിഭാഗം പൂര്‍ത്തീകരിച്ചിട്ടില്ല. പഴയ ശൗചാലയങ്ങൾ പൂട്ടിയിട്ടതോടെ ഉപയോഗശൂന്യമായി. ഇതിന്‍റെ അറ്റകുറ്റപ്പണി നടത്താനും അധികൃതര്‍ തയാറായിട്ടില്ല. ആശുപത്രിയിലെ ശൗചാലയങ്ങൾ കരാര്‍ അടിസ്ഥാനത്തിലാണ് നല്‍കിയിരുന്നത്. ഒരു വര്‍ഷം ആറു ലക്ഷം രൂപയോളം ഈ ഇനത്തില്‍ എച്ച്.ഡി.സിക്ക് വരുമാനം ലഭിച്ചിരുന്നതാണ്. അടച്ചിട്ടതോടെ ഉപയോഗശൂന്യമായവ അറ്റകുറ്റപ്പണി നടത്തി നല്‍കണമെന്ന് പൊതുമരാമത്തിനെ അറിയിച്ചെങ്കിലും നടപടിയായില്ല. (ചിത്രം... അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയ ശൗചാലയ കെട്ടിടം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.