​പൊലീസ്​-സി.പി.എം അതിക്രമം: കോൺഗ്രസ്​ ധർണ നടത്തി

കായംകുളം: മെഡിക്കൽ സർവിസ് കോർപറേഷൻ, കെ-റയിൽ തുടങ്ങി അഴിമതിയിലൂടെ മുഖം വികൃതമായ സി.പി.എം ജനശ്രദ്ധ തിരിക്കാൻ അക്രമത്തെ മറയാക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ. പൊലീസ്-സി.പി.എമ്മും അഴിച്ചുവിട്ടിട്ടുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് കായംകുളം സൗത്ത്-നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർത്ത് പ്രസിഡന്‍റ്​ എ.ജെ. ഷാജഹാൻ അധ്യക്ഷതവഹിച്ചു. ജോൺസൺ എബ്രഹാം, ത്രിവിക്രമൻ തമ്പി, ഇ. സമീർ, എൻ. രവി, കെ. രാജേന്ദ്രൻ, പി.എസ്. ബാബുരാജ്, യു. മുഹമ്മദ്, എ.പി. ഷാജഹാൻ, അവിനാശ് ഗംഗൻ, ശ്രീജിത് പത്തിയൂർ, രാജഗോപാൽ, ചേലക്കാട് രാധാകൃഷ്ണൻ, ചിറപ്പുറത്ത് മുരളി, പി.സി. റെഞ്ചി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY2CON കോൺഗ്രസ് കായംകുളത്ത് നടത്തിയ പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.