അമ്പലപ്പുഴ: ഇടിഞ്ഞുവീഴാറായ കൂരയിൽ മുത്തശ്ശിത്തണലിൽ കഴിഞ്ഞിരുന്ന കുരുന്നുകൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് പനച്ചിക്കൽ വീട്ടിൽ എലിസബത്ത് കൊച്ചുമക്കളായ ബ്രയൻ ജോർജ്, ഹെനോക്ക് ജോർജ്, ആൻമേരി എന്നിവർക്കാണ് റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റിന്‍റെ സഹായത്താൽ അടച്ചുറപ്പുള്ള വീട് സ്വന്തമായത്. പുന്നപ്ര ഗവ. സി.വൈ.എം.എ സ്കൂൾ വിദ്യാർഥികളായ ഇവരുടെ മാതാവ് നേരത്തേ ഉപേക്ഷിച്ചുപോയി. മാസങ്ങൾക്കുമുമ്പ് അച്ഛൻ ജോർജും മരിച്ചു. ഓൺലൈൻ പoനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ നിർവാഹമില്ലാതെ ഇവർക്ക് അധ്യാപിക സിന്ധു ഫോൺ ലഭ്യമാക്കി. ഫോൺ നൽകാനെത്തിയപ്പോഴാണ് ഇവരുടെ ദുരിതജീവിതം അധ്യാപികയുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്നാണ് വിവരം റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് അധികൃതരെ അറിയിച്ചത്. സിന്ധുവിന്‍റെ അഭ്യർഥന പരിഗണിച്ച് 5.5 ലക്ഷം രൂപ ചെലവിൽ 49 ദിവസം കൊണ്ട് രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശുചി മുറിയുമുള്ള വീട് പൂർത്തിയായി. എച്ച്. സലാം എം.എൽ.എ വീടിന്‍റെ താക്കോൽ കൈമാറി. ക്ലബ് പ്രസിഡന്‍റ് അഡ്വ. അനിത ഗോപകുമാർ, സെക്രട്ടറി ഡോ.അജി സരസൻ, വിയാനി പള്ളി വികാരി ഫാ. എഡ്വേർഡ് പുത്തൻപുരക്കൽ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം.... റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് നിർമിച്ചുനൽകിയ വീടിന്‍റെ താക്കോൽ എച്ച്.സലാം എം.എൽ.എ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.