ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുന്നു

ചാരുംമൂട്: താമരക്കുളം . നാലാം വാർഡിലെ കനാൽ ജങ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി വൻതോതിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചത്. രാവിലെയാണ് പരിസരവാസികൾ മാലിന്യക്കൂമ്പാരം കണ്ടത്. വെള്ളത്തിൽ വീണുകിടന്ന മാലിന്യങ്ങൾ ഒഴുകിപ്പോയതായി നാട്ടുകാർ പറഞ്ഞു. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജി.വേണു പറഞ്ഞു. നൂറനാട് പൊലീസിൽ പരാതി നൽകി. ഫോട്ടോ താമരക്കുളം നാലാം വാർഡ് കനാൽ ജങ്ഷനിൽ ഫ്ലക്സ് മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.