ആലപ്പുഴ: പാലിയേറ്റിവ് ദിനാചരണത്തിന്‍റെ ഭാഗമായി ആലപ്പുഴ നഗരസഭയും ജനറൽ ആശുപത്രിയും സംയുക്തമായി കിടപ്പുരോഗികളെ സന്ദർശിച്ച് ജീവനോപാധികൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി ചെയർമാൻ ഷാനവാസ് വീൽചെയറും ഭക്ഷ്യകിറ്റും വിതരണം ചെയ്തു. ആറാട്ടുവഴി വാർഡിൽ ആരോഗ്യ സമിതി ചെയർപേഴ്സൻ ബീന രമേശ് വീൽചെയറും ഭക്ഷ്യകിറ്റും നൽകി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ. വേണുഗോപാൽ, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ഡാർലി ജെയിംസ്, ഹോമിയോ ആശുപത്രി ആർ.എം.ഒ ഡോ. ഉമാദേവി, കൗൺസിലർമാരായ മേരി ലീന മധു, സന്നദ്ധ പ്രവർത്തകരായ നജീബ് ഹബീബ്, നജീമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.