അമ്പലപ്പുഴ: ആശ്രിതരില്ലാത്ത രോഗികൾക്ക് 25 വർഷമായി ആതുരസേവനം നടത്തുന്ന ജീവകാരുണ്യ പ്രവർത്തകന് പാലിയേറ്റിവ് കെയർ ദിനത്തിൽ ആദരം. പാതിരപ്പള്ളി വെളിമ്പറമ്പിൽ ദേവസ്യ പുങ്കാവിനാണ് (66) ഗാന്ധിദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് കൈമാറിയത്. മുൻ എം.പി ഡോ. കെ.എസ്. മനോജ് ഉപഹാരം നൽകി. നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ഹെഡ് നഴ്സുമാരായ പി. ഷിജ, എ.കെ. പ്രേമ, ഭാരവാഹികളായ ഷാജി ഉസ്മാൻ, മുഹമ്മദ് പുറക്കാട്, ബിജു പുറക്കാട് എന്നിവർ പങ്കെടുത്തു. (ചിത്രം..... ദേവസ്യ പുങ്കാവിനെ ഗാന്ധിദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എം.പി ഡോ. കെ.എസ്. മനോജ് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.