അരൂരിൽ കടകളിലും കള്ളുഷാപ്പിലും മോഷണം

അരൂർ: മാർക്കറ്റിലെ നാല് കടകളിലും അരൂർ മുക്കത്തെ കള്ളുഷാപ്പിലും മോഷണം. പണവും സാധനങ്ങളും കവർന്നു. ചന്ദ്രൻ പിള്ളയുടെ സ്റ്റേഷനറിക്കടയുടെ പൂട്ടുപൊളിച്ച് അകത്തുകയറിയായിരുന്നു മോഷണം. അരൂർ മാർക്കറ്റിനടുത്ത ആദർശ് ഹോട്ടലിന്റെ പിൻവാതിൽ പൊളിച്ചാണ് അകത്തുകയറിയത്. മേശവലിപ്പിൽനിന്ന്​ 500 രൂപ കൂടാതെ 1200 രൂപയു​ടെ സാധനങ്ങളും കവർന്നു. രാമചന്ദ്രന്റെ ബജിക്കട, തൊട്ടടുത്ത ചിക്കൻകട എന്നിവിടങ്ങളിലും മോഷ്​ടാവ്​ കയറി. ചിക്കൻകടയിൽനിന്ന്​ 4500 രൂപയും കള്ളുഷാപ്പിൽനിന്ന് 2000 രൂപയുമാണ് കവർന്നത്. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെ സി.സി ടി.വി കാമറയിൽ യുവാവിന്‍റെ ചിത്രം പതിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.