യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: അഞ്ചുപേർ അറസ്റ്റിൽ

ചാരുംമൂട്: കരിമുളയ്ക്കൽ ജങ്ഷനിൽ യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം സെകട്ടറി അനീഷിനെ സംഘം ചേർന്ന് മർദിച്ച കേസിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കരിമുളയ്ക്കൽ-കോമല്ലൂർ സ്വദേശികളായ അനൂപ് ലാൽ (30), അഖിൽ ജി. കൃഷ്ണൻ (25), അനൂപ് (34), അപ്പു രാജു (28), മഹേഷ് എസ്. (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ അനീഷ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നൂറനാട് പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.