അമ്പലപ്പുഴ: ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സൗരോർജ പാനലിന്‍റെയും തൈക്വാൻഡോ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷ പ്രിയ അധ്യക്ഷത വഹിച്ചു. അനെർട്ട് ജില്ല പ്രോജക്ട് ഓഫിസർ വി.എ. അമൽനാഥ് സൗരോർജ പദ്ധതി വിശദീകരിച്ചു. അമ്പലപ്പുഴ ഇലക്ട്രിക്കൽ സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ആർ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശൻ, ജില്ല തൈക്വാൻഡോ അസോസിയേഷൻ പ്രസിഡൻറ് എം.ടി. ജോളി, സ്കൂൾ പ്രിൻസിപ്പൽ എ. സുമ, എച്ച്.എം വി.എസ്. സന്നു, എസ്.എം.സി ചെയർമാൻ ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.