തെരഞ്ഞെടുപ്പ് ചോദ്യോത്തര മത്സരം സമ്മാനദാനം

ആലപ്പുഴ: ജനുവരി 25 ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കായും ചോദ്യോത്തര മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ജില്ല കലക്​ടർ എ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ആന്‍റണി സ്കറിയ അധ്യക്ഷത വഹിച്ചു. പോഗ്രാം ഡയറക്ടർ ആൻഡ്​ കോഓഡിനേറ്റർ ഫിറോസ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. റെക്കോഡ് കലക്​ഷൻ നടത്തിയ കെ.എസ്.ഇ.ബി ആലപ്പുഴ തിരുവമ്പാടി സെക്​ഷൻ ഓഫിസിലെ കാഷ്യർ ഫിറോസ് ഖാനെ പൊന്നാടയും മെമന്‍റോയും നൽകിയും ആദരിച്ചു. APL collector alexander ജനുവരി 25 ദേശീയ സമ്മതിദായക ദിനത്തി​ന്‍റെ ഭാഗമായി നടത്തിയ ചോദ്യോത്തര മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ്​ ഉദ്ഘാടനം ജില്ല കലക്ടർ എ. അലക്സാണ്ടർ നിർവഹിക്കുന്നു കിഡ്​സ്​ ഫെസ്റ്റിന്​ തിരിതെളിഞ്ഞു തേവലക്കര: വേണാട് സഹോദയ കോംപ്ലക്സിന്‍റെ കിഡ്സ് ഫെസ്റ്റിന്​ തേവലക്കര സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂളിൽ തിരിതെളിഞ്ഞു. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. വേണാട് സഹോദയ കോംപ്ലക്സ് പ്രസിഡൻറ് കെ.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സഹോദയ കോംപ്ലക്സ് രക്ഷാധികാരി ഡോ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ ചെയർമാൻ അസീസ് കളീലിൽ വിശിഷ്ടാതിഥികളെ ആദരിച്ചു. നടി ചന്ദ്രാ ലക്ഷ്മൺ, നടൻ ടോഷ് ക്രിസ്റ്റി എന്നിവർ മുഖ്യാതിഥികളായി. ജനറൽ കൺവീനർ മൈക്കിൾ ഷിനോ ജസ്റ്റിസ്, ജോ. സെക്രട്ടറി കെ. ഹരി, ട്രഷറർ സ്മിത തോംസൺ, സ്കൂൾ മാനേജർ അബ്ബാസ് കളീലിൽ, കെ.കെ.എം.ട്രസ്റ്റ് സെക്രട്ടറി അനീഷ് കളീലിൽ, സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ വിജി വിനായക തുടങ്ങിയവർ പങ്കെടുത്തു. നാല്​ വേദികളിൽ 37ഇനങ്ങളിൽ ആയി 650 ഓളം കുട്ടികൾ പങ്കെടുത്തു. ജനുവരി 17 ന് നാഷനൽ പബ്ലിക് സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. APL kid fest വേണാട് സഹോദയ കോംപ്ലക്സിന്‍റെ കിഡ്സ് ഫെസ്റ്റിന്​ തേവലക്കര സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂളിൽ ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.