പുതിയകാവ് സെന്‍റ്​ മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ; റാസ അലങ്കരിച്ച വാഹനങ്ങളിൽ മാത്രം

മാവേലിക്കര: പുതിയകാവ് സെന്‍റ്​ മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിന്​ ജനപങ്കാളിത്തത്തോടെയുള്ള റാസക്ക് പകരം അലങ്കരിച്ച വാഹനങ്ങളിൽ മാത്രമായി ആചാരപ്രകാരം നടത്താൻ സർക്കാർതല യോഗത്തിൽ തീരുമാനം. നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ വിളിച്ച യോഗമാണ്​ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ​ തീരുമാനമെടുത്തത്. പൊലീസ് അനുമതി നൽകുന്ന നിശ്ചിത എണ്ണം വാഹനങ്ങൾ പ്രത്യേക സ്റ്റിക്കർ പതിച്ച്​ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. 16, 17 തീയതികളിൽ നടക്കുന്ന പെരുന്നാളിൽ 16ന്​ മാത്രമേ റാസ ഉണ്ടാകൂ. രണ്ടാം ദിവസത്തെ സൺ‍ഡേ സ്കൂൾ, മർത്തമറിയം സമാജം റാലി ഇത്തവണയും ഒഴിവാക്കി. 17ന്​ പള്ളിക്ക്​ പ്രദക്ഷിണം നടത്തി കൊടിയിറക്കും. 16ന്​ വൈകീട്ട് ഏഴിന്​ തഴക്കര എം.എസ് സെമിനാരിയിൽനിന്ന്​ ആരംഭിക്കുന്ന വാഹന റാസ ഒരുസ്ഥലത്തും നിർത്തില്ല. നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, കൗൺസിലർമാരായ നൈനാൻ സി. കുറ്റിശേരിൽ, തോമസ് മാത്യു മോനച്ചൻ, ബിനു വർഗീസ്, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.