ചാരുംമൂട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രോത്സാഹനത്തിൽ അധ്യാപകരും രക്ഷിതാക്കളും കൈകോർത്തതോടെ സ്കൂൾ ബസുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഓടിത്തുടങ്ങി. പാലമേൽ ഗ്രാമപഞ്ചായത്ത് കുടശ്ശനാട് ഗവ. എസ്.വി.എച്ച്.എസ്.എസിൽ കോവിഡിൽ രണ്ടുവർഷമായി കയറ്റിയിട്ട രണ്ട് ബസുകളുടെ അറ്റകുറ്റപ്പണികളാണ് മൂന്നുലക്ഷത്തോളം രൂപ ചെലവഴിച്ച് പൂർത്തീകരിച്ചത്. അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രസിഡന്‍റ് ബി. വിനോദ് മുൻകൈയെടുത്ത് അധ്യാപകരുടെയും പി.ടി.എയുടെയും യോഗം വിളിച്ചാണ് ബസുകൾ ഓടിക്കുന്നതിനാവശ്യമായ തീരുമാനമെടുത്തത്. അധ്യാപകരുടെ സംഭാവനയായി രണ്ടുലക്ഷത്തോളം രൂപ ലഭിച്ചു. രക്ഷാകർത്താക്കളിൽനിന്നാണ് ബാക്കി തുക ലഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി. വിനോദ് ബസുകൾ ഫ്ലാഗ്ഓഫ് ചെയ്തു. പ്രിൻസിപ്പൽ കെ. ബാബു, പ്രധാനാധ്യാപിക അനു റെയ്ച്ചൽ, പി.ടി.എ പ്രസിഡന്‍റ് ഉമ്മൻ തോമസ്, അധ്യാപകരായ സത്യജ്യോതി, റിഞ്ചു ജ്യോതി, ലക്ഷ്മി ഉദയൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: കുടശ്ശനാട് ഗവ. എസ്.വി.എച്ച്.എസ്.എസിലെ ബസുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി. വിനോദ് ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.