ആലപ്പുഴ ഒളിമ്പിക്സിന് ദീപം തെളിഞ്ഞു; സമാപനം ചൊവ്വാഴ്ച

ആലപ്പുഴ: സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കേരള ഒളിമ്പിക്സിന് മുന്നോടിയായ ജില്ല ഒളിമ്പിക്‌സ് മത്സരങ്ങൾ ഇ.എം.എസ്​ സ്​റ്റേഡിയത്തിൽ തുടങ്ങി. മന്ത്രി സജി ചെറിയാൻ ഒളിമ്പിക്‌ ദീപശിഖ ജ്വലിപ്പിച്ച് അർജുന സജി തോമസിന് നൽകി ഉദ്​ഘാടനം ചെയ്തു. മണ്ഡലങ്ങൾതോറും സർക്കാർ മുൻകൈയെടുത്ത് മികച്ച കളിക്കളങ്ങൾ ഒരുക്കുമെന്ന്​ മന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലും പട്ടണങ്ങളിലും 50 ലക്ഷം രൂപ വീതം മുതൽമുടക്കി കളിക്കളങ്ങൾ ഉണ്ടാക്കാൻ നടപടി സ്വീകരിക്കും. ചെങ്ങന്നൂർ സ്​റ്റേഡിയവും ഇ.എം.എസ് സ്​റ്റേഡിയവും അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യരാജ്, കലക്ടർ എ. അലക്സാണ്ടർ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്, മുനിസിപ്പൽ കൗൺസിലർമാരായ ബി. അജേഷ്, കവിത ടീച്ചർ, വി.ടി. രാജേഷ്, വി.എൻ. വിജയകുമാർ, സി.വി. മനോജ് കുമാർ, അഡ്വ. എ.എ. റസാഖ്, എ.എൻ. പുരം ശിവകുമാർ, കിരൺ മാർഷൽ, നിമ്മി അലക്സാണ്ടർ കെ.എ. വിജയകുമാർ അഡ്വ. കുര്യൻ ജെയിംസ്, പി.കെ. ഉമാനാഥൻ, ടി.കെ. അനിൽകുമാർ, ടി. ജയമോഹൻ, ആർ. ബിജുരാജ്, എന്നിവർ സംബന്ധിച്ചു. അസോസിയേഷൻ സെക്രട്ടറി സി.ടി. സോജി നന്ദി പറഞ്ഞു. ഉദ്​ഘാടന മത്സരമായ ഹോക്കിയിൽ 8 പുരുഷ ടീമുകളും 4 വനിത ടീമുകളും പങ്കെടുത്തു. സെമിഫൈനലിൽ ആരൂർ അക്കാദമിയെ 5ന് എതിരെ 8 ഗോളുകൾക്ക് പരാജയപ്പെടുത്തി ധ്യാൻചന്ത് ഹോക്കി അക്കാദമി പുരുഷ ഫൈനലിൽ പ്രവേശിച്ചു. വനിത വിഭാഗത്തിൽ ധ്യാൻചന്ദ് അക്കാദമി അക്വിനാസ് അക്കാദമി പരാജയപ്പെടുത്തി 1- 0 ന് പരാജയപ്പെടുത്തി. ഫൈനൽ വെള്ളിയാഴ്ച നടക്കും. APL OLIMBICS ജില്ല ഒളിമ്പിക് അസോസിയേഷൻ നടത്തുന്ന ആലപ്പുഴ ഒളിമ്പിക്സിന്‍റെ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ അർജുന അവാർഡ് ജേതാവ് സജി തോമസിന് ദീപശിഖ കൈമാറി നിർവഹിക്കുന്നു സി.പി.ഐ സമരം ജില്ലയിൽ 15നും 16നും ആലപ്പുഴ: കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കേരളത്തോടുള്ള അവഗണയ്ക്കെതിരെയും സി.പി.ഐ മണ്ഡലം ജാഥകൾ 15,16 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. മണ്ഡലം സെക്രട്ടറി പി.എം. അജിത് കുമാർ നയിക്കുന്ന അരൂർ മണ്ഡലം ജാഥ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമനും മണ്ഡലം സെക്രട്ടറി കെ.കെ. പ്രഭാകരൻ നയിക്കുന്ന അരൂർ ഈസ്റ്റ് മണ്ഡലം ജാഥ ജില്ല അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദും എം.സി. സിദ്ധാർത്ഥൻ നയിക്കുന്ന ചേർത്തല മണ്ഡലം ജാഥ ജില്ല അസി. സെക്രട്ടറി പി.വി.സത്യനേശനും വി.പി. ചിദംബരൻ നയിക്കുന്ന ആലപ്പുഴ മണ്ഡലം ജാഥ ജില്ല എക്സി അംഗം പി.ജ്യോതിസും ഈ.കെ. ജയൻ നയിക്കുന്ന അമ്പലപ്പുഴ മണ്ഡലം ജാഥ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും കെ.കാർത്തികേയൻ നയിക്കുന്ന ഹരിപ്പാട് മണ്ഡലം ജാഥ സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടിജോസും ഉദ്​ഘാടനം ചെയ്യും. എ.എ. റഹിം നയിക്കുന്ന കായംകുളം മണ്ഡലം ജാഥ സംസ്ഥാന കൗൺസിൽ അംഗം എ. ഷാജഹാനും ജി. സോഹൻ നയിക്കുന്ന ചാരുംമ്മൂട് മണ്ഡലം ജാഥ സംസ്ഥാന കൗൺസിൽ അംഗം കെ.എസ്.രവിയും ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.