വധൂവരന്മാരുമായി സഞ്ചരിച്ച ആംബുലൻസിൻെറ പെർമിറ്റ് റദ്ദാക്കി കായംകുളം: മിന്നിത്തെളിയുന്ന ലൈറ്റും ശബ്ദകോലാഹലങ്ങളുമായി വധൂവരന്മാരെ ആനയിച്ച ആംബുലൻസിൻെറ പെർമിറ്റ് റദ്ദ് ചെയ്തു. ആംബുലൻസ് ഡ്രൈവറുടെ ലൈസൻസും മോട്ടോർ വാഹന വകുപ്പ് അധികൃതർ സസ്പെൻഡ് ചെയ്തു. വിവാഹ വാഹനമാക്കിയ ആംബുലൻസ് നേരത്തേ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയിരുന്നു. കറ്റാനം സൻെറ് സ്റ്റീഫൻസ് ചർച്ചിൽ തിങ്കളാഴ്ച നടന്ന വിവാഹച്ചടങ്ങിന് ശേഷമാണ് കെ.പി റോഡിലൂടെ അലങ്കരിച്ച ആംബുലൻസിൽ വധൂവരന്മാരെ വീട്ടിലെത്തിച്ചത്. ജീവനക്കാരനായ വരൻെറ ആഗ്രഹം സഫലീകരിച്ചത് വിവാദമായതോടെയാണ് നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ രംഗത്ത് വന്നത്. കറ്റാനം വെട്ടിക്കോട് മോൻസി ഭവനിൽ മോനു നൈനാൻെറ വിവാഹ യാത്രയാണ് വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.