ആലപ്പുഴയിൽ ഒളിമ്പിക് ആരവം ഇന്ന് മുതൽ

ആലപ്പുഴ: ജില്ലയിൽ ഒളിമ്പിക് ആരവം ഇന്ന് മുതൽ. രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഒളിമ്പിക് ദീപം പ്രകാശിപ്പിച്ച് അർജുന അവാർഡ് ജേതാവ് സജി തോമസിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്യും. ഹോക്കി മത്സരത്തോടെയാണ് ഗെയിംസ് ആരംഭിക്കുന്നത്. ഔദ്യോഗിക ലോഗോ മത്സരത്തിൽ ആലപ്പുഴ ആറാട്ടുവഴി തൈപ്പറമ്പിൽ വീട്ടിൽ ടി.എം. വിഷ്ണു ജേതാവായി. ബുധനാഴ്ച ആലപ്പുഴ നഗരസഭ മന്ദിരത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൻ സൗമ്യരാജ് ലോഗോ പ്രകാശനം നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻമാരായ എ. ഷാനവാസ്, കെ. ബാബു, ബീന രമേശൻ, കൗൺസിലർ ഡോ. ലിന്‍റാ ഫ്രാൻസിസ്, എസ്‌. വിനോദ് കുമാർ, ഡോ. നിമ്മി അലക്‌സാണ്ടർ,വിമൽ പക്കി എന്നിവർ പങ്കെടുത്തു. വിജയിക്കുള്ള കാഷ് അവാർഡും ഫലകവും 25ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനിക്കും. photo : apl sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.