കായംകുളം: നാളികേര കൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് കായംകുളം നഗരസഭയിൽ തുടക്കം. കേരകൃഷിയുടെ വിസ്തൃതി, നാളികേരത്തിൻെറ ഉൽപാദനം ഉൽപാദനക്ഷമത ഇവ വർധിപ്പിക്കുക, സംയോജിത വിളപരിപാലനമുറകൾ സ്വീകരിച്ച് നാളികേര കൃഷിയുടെ സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുന്നത്. 50 ലക്ഷം രൂപയാണ് ഒന്നാം ഘട്ടമായി അനുവദിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കാദിശ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കായംകുളം എം.എൽ.എ യു. പ്രതിഭ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിക്കും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തും. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള മികച്ച കർഷകരെ ആദരിക്കും. കായംകുളം മുനിസിപ്പൽ ചെയർപേഴ്സൻ പി. ശശികല തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.