റെയിൽവേ ഒറ്റപ്പെടുത്തിയ അരൂരി‍െൻറ പടിഞ്ഞാറൻ മേഖലയിൽ യാത്രദുരിതം

റെയിൽവേ ഒറ്റപ്പെടുത്തിയ അരൂരി‍ൻെറ പടിഞ്ഞാറൻ മേഖലയിൽ യാത്രദുരിതം അരൂർ: തീരദേശ റെയിൽവേ ഒറ്റപ്പെടുത്തിയ അരൂർ പഞ്ചായത്തി‍ൻെറ പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തം. ചന്തിരൂർ വെളുത്തുള്ളി സൗത്ത് റെയിൽവേക്ക്​ പടിഞ്ഞാറുനിന്ന്​ വെളുത്തുള്ളി നോർത്തിലേക്കും ശ്രീനാരായണപുരം റോഡിലേക്കും ഒരു സമാന്തര റോഡ് നിർമിച്ചാലെ വെളുത്തുള്ളി , കണ്ണാച്ചാതുരത്ത്, വട്ടച്ചാൽ, കൊച്ചാതുരുത്ത്, ഏരുമുള്ളി, കഴുവിടാമൂല തുടങ്ങിയ സ്ഥലങ്ങളിലെ യാത്രപ്രശ്നങ്ങൾക്ക് പരിഹാരമാകൂ. റെയിൽവേ വന്നതുമുതൽ ഈ പ്രദേശത്തി‍ൻെറ വികസനങ്ങൾ തടസ്സപ്പെട്ട നിലയിലാണ്. കഴവിടാമൂലയിൽ താമസിക്കുന്നവർക്ക് ദേശീയപാതയിലെത്താൻ 30 അടി ഉയരമുള്ള റെയിൽവേ മറികടക്കണമായിരുന്നു. നിർമാണസാമഗ്രികൾ ഇവിടേക്ക് എത്തിക്കാനും സ്കൂൾ കുട്ടികൾക്ക് പോകാനും ക്ലേശകരമായിരുന്നു. ഇവിടേക്ക് ഒഴുകുന്ന തോടി‍ൻെറ വശത്ത് വഴിയൊരുക്കുന്നതിന് ഒട്ടേറെ വർഷങ്ങൾ റെയിൽവേ അധികാരികളോട് അപേക്ഷിച്ചതിനുശേഷമാണ് അനുവാദം നൽകിയത്. എന്നാൽ, തോടിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാൽ കോളനിയിലേക്ക് റോഡ് നിർമിക്കാൻ കഴിയും. ഇതിനുള്ള അനുവാദം ഇതുവരെ നൽകാൻ റെയിൽവേ അധികൃതർ തയാറായിട്ടില്ല. വെളുത്തുള്ളി സൗത്ത് റെയിൽവേ ക്രോസ് അറ്റകുറ്റപ്പണിക്ക് അടച്ചപ്പോഴാണ് ജനങ്ങൾക്ക് ഇതി‍ൻെറ രൂക്ഷത മനസ്സിലായത്. ദേശീയപാതയിലെത്താൻ ബദൽ മാർഗങ്ങളില്ല. ജനപ്രതിനിധികൾ പ്രശ്നത്തിൽ ഇടപെടണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് അധികാരികൾ എന്നിവർക്ക് നിവേദനം നൽകാനും പ്രദേശത്തുള്ളവർ തീരുമാനിച്ചിട്ടുണ്ട്. ചിത്രം റെയിൽവേക്ക്​ പടിഞ്ഞാറ് കഴുവിടാമൂലയിലേക്കുള്ള വഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.