വീട്ടമ്മയുടെ രണ്ടര പവൻെറ മാല മോഷ്ടിച്ചു മാരാരിക്കുളം: അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ രണ്ടര പവൻെറ മാല മോഷ്ടിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 15ാം വാർഡ് സെന്‍റ് അഗസ്റ്റിൻ സ്കൂളിന് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളി തോട്ടുങ്കൽ ആന്‍റണിയുടെ ഭാര്യ റീത്താമ്മയുടെ (55) മാലയാണ് ചൊവ്വാഴ്ച്ച അർധ രാത്രി മോഷ്ടിച്ചത്. ഉറങ്ങിക്കിടന്ന റീത്താമ്മയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഞെട്ടി ഉണർന്നപ്പോൾ മൊബൈൽ ടോർച്ച് തെളിച്ചുപിടിച്ച രണ്ടു പേരെയാണ് കണ്ടത്. ഉണർന്ന ഭർത്താവ് ആന്‍റണിയെ കല്ലുകൊണ്ട് എറിയുകയും ഇരുമ്പ് പൈപ്പിന് അടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭയന്നുവിറച്ച് മാലയിൽ പിടിച്ചെങ്കിലും ചെറിയ ഒരു കഷണം ഒഴികെ ബാക്കിയെല്ലാം കള്ളന്മാർ കൈവശപ്പെടുത്തി പുറത്തേക്ക് ഓടി. മക്കളായ ഓട്ടോ ഡ്രൈവർ ലാലും ലൈജുവും കൂടി കള്ളന്മാരുടെ പിറകെ ഓടിയെങ്കിലും പിടികൂടാനായില്ല. ആന്‍റണി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സി.ഐ മധുവിൻെറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.