പ്രകൃതിയെയും ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസനമാണ് സർക്കാർ നടപ്പാക്കുന്നത് -കാനം രാജേന്ദ്രൻ

ഹരിപ്പാട്: ജനങ്ങളെയും പ്രകൃതിയെയും ഉൾക്കൊള്ളുന്ന വികസനം മാത്രമാണ് എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ നടപ്പാക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ. റെയിൽ കാര്യം പരാമർശിക്കാതെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി നിർമിച്ച ഓഫിസിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കാനം. സംസ്ഥാന സർക്കാറിന്‍റെ വികസന പദ്ധതികളെ എതിർക്കുന്നതിനായി യു.ഡി.എഫ്. ബി.ജെ.പിയുമായി ഒത്തുചേരുകയാണ്​. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും കാനം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി ടി. ജെ. ആഞ്ചലോസ് അധ്യക്ഷതവഹിച്ചു. എം. സോമൻ പതാകയുയർത്തി. ലൈബ്രറിയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ആദ്യകാല നേതാക്കളെ ജില്ല അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി.കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് ആദരിച്ചു. മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ സ്വാഗതം പറഞ്ഞു. വിപ്ലവ ഗായിക പി. കെ. മേദിനി, ജോയിക്കുട്ടി ജോസ്, പി. ബി. സുഗതൻ, ഡി. അനീഷ്, അഡ്വ. എ. അജികുമാർ, ആർ. അനിൽകുമാർ, എൻ സോമൻ, എസ്. കൃഷ്ണകുമാർ, ഡി.സുഗേഷ്, യു. ദിലീപ്, എം. മുസ്തഫ, സി.വി. രാജീവ് എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.