ആലപ്പുഴ: സംഘര്‍ഷങ്ങളും സാമൂഹികമായ വേര്‍തിരിവും വർധിച്ചുവരുന്ന കാലത്ത് ഐക്യത്തിന്‍റെ സന്ദേശം പകരാന്‍ വീട്ടുമുറ്റം കുടുംബസംഗമങ്ങളുമായി മുസ്‌ലിംലീഗ്. മാനവികത ഉയര്‍ത്താം, മനുഷ്യത്വം വളര്‍ത്താം എന്ന സന്ദേശവുമായി ജില്ല മുസ്‌ലിംലീഗ് കമ്മിറ്റി നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന വാര്‍ഡ്തലത്തിലുള്ള കുടുംബസംഗമങ്ങള്‍ ജനുവരി 30വരെ നടക്കും. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായി സംവദിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം വര്‍ത്തമാനകാല രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ സന്ദേശം പ്രവര്‍ത്തകരില്‍ എത്തിക്കുക, മുസ്‌ലിംലീഗ് പകരുന്ന സ്വത്വ രാഷ്ട്രീയത്തിന്‍റെ അനിവാര്യത പ്രവര്‍ത്തകര്‍ക്കൊപ്പം കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുക ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളാണ് കാമ്പയിൻ വിഭാവനം ചെയ്യുന്നത്. കുടുംബസംഗമങ്ങളില്‍ വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കും. പരിപാടിയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംലീഗ് ജില്ല നേതൃയോഗം അന്തിമ രൂപം നല്‍കി. 1958ല്‍ മുസ്‌ലിംലീഗിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം നടന്ന ആലപ്പുഴ ലജ്‌നത്ത് നഗര്‍ ഉള്‍പ്പെടുന്ന ലജ്‌നത്ത് വാര്‍ഡില്‍ വീട്ടുമുറ്റം സംഗമത്തിന്‍റെ ജില്ലതല ഉദ്ഘാടനം സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ലയിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സംഗമങ്ങള്‍ നടത്തും. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ല പ്രസിഡന്‍റ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, ട്രഷറര്‍ കമാല്‍ എം. മാക്കിയില്‍, ഭാരവാഹികളായ എസ്.എ. അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ.എ. റസാഖ്, എസ്. നജ്മല്‍ ബാബു, എ. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.