വിപണന കേന്ദ്രം

പൂച്ചാക്കൽ: പാണാവള്ളി കൃഷി അസി. ഡയറക്ടറുടെ കീഴിൽ ആത്മ സംരംഭമായ മരതകം കാർഷിക വിജ്ഞാന വ്യാപന വിപണന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നടന്നു. അഗ്രോ ക്ലിനിക്ക്, വ്യത്യസ്ത കാർഷിക പരിശീലനം, കാർഷിക ഉൽപാദനത്തിന് വേണ്ടിയുള്ള ഉൽപന്നങ്ങളുടെ , കർഷകർക്കുള്ള കാർഷിക അവബോധ പരിശീലന കേന്ദ്രം തുടങ്ങിയവയുടെ പ്രവർത്തനം വിപുലീകരിച്ചു. വിപണന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം എം.എൽ.എ ദലീമ ജോജോ നിർവഹിച്ചു. അഗ്രോ ക്ലിനിക്ക് (പ്രാഥമിക സസ്യ ആരോഗ്യ പരിപാലനം, മണ്ണ് ആരോഗ്യ പരിശോധന, പരിപാലന കേന്ദ്രം) ഉദ്ഘാടനം പാണാവള്ളി ബ്ലോക്ക് പ്രസിഡന്‍റ്​ പി.എം. പ്രമോദ് നിർവഹിച്ചു. പദ്ധതി വിശദീകരണം ആത്മ കോഓഡിനേറ്റർ ഡോ. കെ. ആശ നിർവഹിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ ധന്യ സന്തോഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഫാത്തിമ റഹിയാനത്ത് പാണാവള്ളി കൃഷി അസി. ഡയറക്ടർ എം.എ. സിറാജുദ്ദീൻ, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, ഡെപ്യൂട്ടി ഡയറക്ടർ എസ്.എസ്. ബീന, ബെറ്റി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: വിപണന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം എം.എൽ.എ ദലീമ ജോജോ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.