ചോറുപൊതിയില്‍ സ്നേഹവുമായി ബിഷപ്​ മൂര്‍ കോളജ് പൂര്‍വവിദ്യാര്‍ഥികള്‍

മാവേലിക്കര: ബിഷപ് മൂർ കോളജിലെ കോമേഴ്സ് അലുമ്നി അസോസിയേഷൻ വിശപ്പിനെതിരെയുള്ള പേരാട്ടത്തിന് ഒപ്പം ചേർന്ന് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഈ വര്‍ഷമുടനീളം എല്ലാ രണ്ടാം ശനിയാഴ്ച്ചയും ഭക്ഷണപ്പൊതികളും വെള്ളവും 'അക്കോക്കി'ന്‍റെ ഭക്ഷണ അലമാരയിലൂടെ വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. എം.എസ്. അരുണ്‍കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര പൊലീസ് ഇൻസ്​പെക്ടര്‍ സി. ശ്രീജിത് ഭക്ഷണപ്പൊതി കൈമാറി. അസോസിയേഷന്‍ പ്രസിഡന്‍റ് നബീര്‍ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. കോമേഴ്സ് മേധാവി ഡോ. വി.പി. സജീവ്, ജനറല്‍ സെക്രട്ടറി എസ്. ഗ്രീഷ്മ, അക്കോക് മാവേലിക്കര സെക്രട്ടറി രതീഷ് എന്നിവര്‍ സംസാരിച്ചു. കോമേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, മറ്റ് പൂര്‍വവിദ്യാര്‍ഥികള്‍ എന്നിവർ പങ്കെടുത്തു. ചിത്രം ബിഷപ് മൂർ കോളജ്​ കോമേഴ്സ് അലുമ്നി അസോസിയേഷൻ നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും ഭക്ഷണ അലമാരയിലൂടെ വിതരണം ചെയ്യുന്ന പദ്ധതി എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.