ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ

കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ്​ പെരിങ്ങാല മാരൂത്തറ പടീറ്റതിൽ അൻവർഷായാണ് (22) പിടിയിലായത്. ഡിസംബർ 27ന് കായംകുളം ബിവറേജ് ഷോപ്പിന് മുന്നിൽ വെച്ചാണ് ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അൻവർഷ കായംകുളം പൊലീസ് സ്​റ്റേഷനിൽ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പൊലീസ് സ്​റ്റേഷനിൽ മാല പൊട്ടിക്കൽ കേസിലും പ്രതിയാണ്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്. ഐ ഉദയകുമാർ പൊലീസുകാരായ ഷാജഹാൻ, വിഷ്ണു, ദീപക്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചിത്രം : APLKY1ANWARSHA അൻവർഷ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.