ആലപ്പുഴ: എൻ.ടി.പി.സി സ്പോൺസർഷിപ് പിൻവലിച്ചതിനെത്തുടർന്ന് അടുത്ത അധ്യയനവർഷം മുതൽ പ്രവർത്തനം അനിശ്ചിതത്വത്തിലായ കായംകുളം കേന്ദ്രീയ വിദ്യാലയത്തിന്‍റെ നടത്തിപ്പ് ചെലവുകൾക്കുള്ള തുക എം.പി ഫണ്ടിൽനിന്ന് നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.എം. ആരിഫ് എം.പി കേന്ദ്രസർക്കാറിന് കത്ത് നൽകി. അടുത്ത സാമ്പത്തിക വർഷം മുതൽ എം.പിമാരുടെ പ്രാദേശിക വികസന നിധിയായ അഞ്ചുകോടിയിൽനിന്ന് വിദ്യാലയത്തിന്‍റെ നടത്തിപ്പിനാവശ്യമായ 2.5 കോടി രൂപ സ്പോൺഷർഷിപ്പായി എൻ.ടി.പി.സിക്ക് കൈമാറാൻ അനുവദിക്കണമെന്ന് കേന്ദ്ര പദ്ധതി നടത്തിപ്പ് മന്ത്രാലയ സഹമന്ത്രി റാവു ഇന്ദർജീത് സിംഗിന് അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു. രാജ്യത്ത് അടച്ചുപൂട്ടുന്ന 14 പ്രോജക്ട് സെക്ടർ കേന്ദ്രീയ വിദ്യാലയങ്ങൾ ഏറ്റെടുത്ത് സിവിൽ സെക്ടറിലേയ്ക്ക് മാറ്റുന്നതിനാവശ്യമായ 50 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ എം.പി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകിയിരുന്നു. സാധ്യതകൾ പരിശോധിച്ച് അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രിയിൽനിന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ഏതെങ്കിലും കാരണവശാൽ തടസ്സം നേരിട്ടാൽ വിദ്യാലയം പ്രവർത്തനം തുടരുന്നതിനാണ് എം.പി ഫണ്ട് നൽകാൻ പ്രത്യേക അനുമതി തേടി കത്തുനൽകിയതെന്ന് എം.പി അറിയിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിളിച്ച യോഗത്തിൽ നൽകിയ ഉറപ്പിന്‍റെ തുടർച്ചയായാണ് കത്തയച്ചതെന്നും മണ്ഡലത്തിലെ ഏക കേന്ദ്രീയ വിദ്യാലയം നിലനിർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.