ചേർത്തല: അര്‍ത്തുങ്കല്‍ സെന്‍റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ 376ാം മകരം തിരുനാളിന് തിങ്കളാഴ്ച കൊടിയേറും. പ്രധാന തിരുനാള്‍ 20നാണ്. 10 ന് വൈകീട്ട് 5.30ന് ജപമാല, നൊവേന, കൊടിയേറ്റ്, പൊന്തിഫിക്കല്‍ ദിവ്യബലി, മുഖ്യകാര്‍മികന്‍ തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ്.11 മുതല്‍ 17വരെ വൈകീട്ട് അഞ്ചിന് ജപമാല, നൊവേന, ദിവ്യബലി. 18ന് രാവിലെ അഞ്ചിന് സെബസ്ത്യാനോസിന്‍റെ അത്ഭുത തിരുസ്വരൂപ നട തുറക്കും. തിരുനാള്‍ ദിനമായ 20ന് രാവിലെ 11ന് നടത്തുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ഡോ. തോമസ് തറയില്‍ മുഖ്യകാര്‍മികനാകും. വൈകീട്ട് മൂന്നിന് നടത്തുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 4.30ന് തിരുനാള്‍ പ്രദക്ഷിണം. 21 മുതല്‍ 25വരെ വൈകീട്ട് അഞ്ചിന് ജപമാല, നൊവേന, ദിവ്യബലി. 26ന് രാവിലെ 11ന് നടത്തുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ ഡോ. ജോസ് പുളിക്കല്‍ മുഖ്യകാര്‍മികനാകും. വൈകീട്ട് ആറിന് നടത്തുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് കൊച്ചി രൂപത മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ 27ന് സമാപിക്കും. ദേവാലയത്തിനുള്ളിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മദര്‍ ആന്‍ഡ് കെയര്‍ എന്ന പേരില്‍ പ്രത്യേക സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തുമെന്നും റെക്ടര്‍ ഫാ. സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് ബിബിലന്‍ ആറാട്ടുകുളം എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.