മാത്തൂർചിറ റോഡിന്‍റെ രണ്ടാംഘട്ട നിർമാണം തുടങ്ങി

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ വെട്ടിക്കരി പാടത്തിന്‍റെ വടക്കേപുറം ബണ്ടിലൂടെ കിഴക്കോട്ടുള്ള മാത്തൂർചിറ റോഡിന്‍റെ രണ്ടാംഘട്ട നിർമാണത്തിന്​ തുടക്കം. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമാണ പദ്ധതിയിൽ 70 ലക്ഷം രൂപ ചെലവിലാണ് നിർമാണം. എച്ച്. സലാം എം.എൽ.എ നിർമാണോദ്​ഘാടനം നി​ർവഹിച്ചു. 520 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലും ബി.എം ബി.സി നിലവാരത്തിലാണ് റോഡ് പൂർത്തിയാക്കുന്നത്. റോഡിന്‍റെ മൂന്നാം ഘട്ട നിർമാണത്തിന്​ നടപടി കൈക്കൊള്ളുമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത ബാബു, സതി രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സുധർമ ഭുവനചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, സി.പി.എം എരിയ കമ്മിറ്റി അംഗം ആർ. റജിമോൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജഗദീശൻ എന്നിവർ സംസാരിച്ചു. വാർഡ്​ അംഗം റംല ഷിഹാബുദ്ദീൻ സ്വാഗതവും അസിസ്റ്റന്‍റ്​ എൻജിനീയർ കെ.എസ്. പ്രിയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.