ആലപ്പുഴ: സഹകരണ മേഖലക്കെതിരായ ഏത് നീക്കത്തെയും കേരളം ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. കേരള ബാങ്ക് ട്രേഡ് യൂനിയനുകളുടെ ലയനസമ്മേളനം ആലപ്പുഴ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 14നകം മലപ്പുറം ജില്ല സഹകരണ ബാങ്കും കേരള ബാങ്കിന്‍റെ ഭാഗമാകും. ബാങ്ക് ഭരണസമിതി സമ്മതം അറിയിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ 67 കോടിയുടെ ലാഭമാണ് കേരള ബാങ്ക് നേടിയത്. കേരള ബാങ്കിന്‍റെ നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്‍റെ പ്രത്യുൽപാദനപരമായ മേഖലയില്‍ വിനിയോഗിക്കും. ബാങ്കിങ് റെഗുലേഷന്‍ ആക്ടിന് വിധേയമല്ലാത്ത സഹകരണ മേഖലയെ തകര്‍ക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുകയാണ്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. ഇതിനെതിരെ കക്ഷിഭേദമന്യേ മുഴുവന്‍ സഹകാരികളും ഒറ്റക്കെട്ടായി അണിനിരക്കും. റിസര്‍വ് ബാങ്ക് നോട്ടീസ് വന്നതിന്‍റെ പേരില്‍ ഒരു സഹകാരിപോലും നിക്ഷേപം പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആര്‍. നാസര്‍, എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എസ്.എസ്. അനില്‍, വി. സുഭാഷ്, കെ.ആര്‍. സരളാഭായി എന്നിവര്‍ സംസാരിച്ചു. വി.ബി. പത്മകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനിതസമ്മേളനം മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. കെ.വി. പ്രഭാവതി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ സൗമ്യരാജ്, എല്‍. സിന്ധു, എസ്. സുഗന്ധി സംസാരിച്ചു. APL layana samelanam vn vasavan ആലപ്പുഴ ടൗണ്‍ഹാളില്‍ കേരള ബാങ്ക് ട്രേഡ് യൂനിയനുകളുടെ ലയനസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.