ചന്തിരൂരിലെ സമുദ്രോൽപന്ന കയറ്റുമതി ശാലയിൽ വൻ തീപിടിത്തം

അരൂർ: ചന്തിരൂരിലെ സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനത്തിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചക്ക്​ 12ന്​ ചന്തിരൂർ ഗവ. ഹൈസ്കൂളിന് സമീപത്തെ പ്രീമിയർ സീഫുഡ് എക്സ്​പോർട്ടിങ്​ കമ്പനിയിലാണ് തീപിടിച്ചത്​. അരൂർ, മട്ടാഞ്ചേരി, ചേർത്തല, എറണാകുളം, ഗാന്ധിനഗർ എന്നിവിടങ്ങളിൽനിന്ന്​ എത്തിയ അഗ്​നിരക്ഷാസേന യൂനിറ്റുകൾ രണ്ട്​ മണിക്കൂർ പരിശ്രമിച്ചാണ്​ തീയണച്ചത്. സ്ഥാപനത്തിന്‍റെ മുകൾഭാഗത്തെ കാർട്ടണുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപടർന്നത്. പുക ഉയരുന്നത് ആദ്യം കമ്പനിയുടെ ഡ്രൈവറാണ്​ കണ്ടതെന്ന്​ മാനേജർ ഷാജഹാൻ പറഞ്ഞു. ഉടൻ കമ്പനിയുടെ അഗ്​നിശമന സംവിധാനം ഉപയോഗപ്പെടുത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാകാത്തതിനാൽ അരൂരിലെ അഗ്​നിരക്ഷാ സേനാംഗങ്ങളെ അറിയിച്ചു. തുടർന്നാണ് മറ്റിടങ്ങളിൽനിന്നും അഗ്​നിരക്ഷാ സംഘങ്ങളെത്തിയാണ്​ തീയണച്ചത്​. അരൂർ പൊലീസും എത്തിയിരുന്നു. ചിത്രം: അരൂർ ചന്തിരൂരിലെ സമുദ്രോൽപന്ന കയറ്റുമതിശാലക്ക്​ തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.