നഗരത്തിലെ കുരുക്കഴിക്കാൻ നഗരസഭ

ആലപ്പുഴ: നഗരത്തിലെ റോഡ്​ പണിയുടെ പേരിലെ രൂക്ഷ ഗതാഗതക്കുരുക്ക്​ പരിഹരിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രത്യേകയോഗം ചേർന്നു. ട്രാഫിക് പൊലീസിനെ നിയോഗിക്കുകയും പൂർത്തിയാക്കിയ വൈറ്റ്​ടോപ്പിങ്​ റോഡിന്​ മുകളിലൂടെ വാഹനം കടത്തിവിടാനും തീരുമാനിച്ചു. ശവക്കോട്ടപാലം വടക്കേകരയില്‍ കിഴക്കോട്ടുള്ള വഴി കിഫ്ബി അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തരമായി തുറന്നുകൊടുക്കും. ഔട്ട്പോസ്റ്റ്​ മുതല്‍ കൊട്ടാരപാലം വരെയുള്ള ഇരുവശത്തെയും റോഡിലെ പാര്‍ക്കിങ്​ ഒരു മാസത്തേക്ക് ഒഴിവാക്കാനും കടകളുടെ ഇറക്കിക്കെട്ടുകളും ചമയങ്ങളും എടുത്തുമാറ്റാനും തീരുമാനമായി. സൈഡ് ഫില്ലിങ്​ കഴിഞ്ഞാല്‍ കൊത്തുവാല്‍ ചാവടി-ഇരുമ്പുപാലം തെക്കേക്കര റോഡ് വണ്‍സൈഡ് പാര്‍ക്കിങ്​ ആക്കും. ട്രാഫിക് വിഭാഗത്തിലേക്ക്​ കൂടുതല്‍ സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ പൊലീസിനോട്​ ശിപാർശ നടത്താനും തീരുമാനിച്ചു. കല്ലുപാലം ജങ്​ഷ‍ൻെറ തെക്കേകരയില്‍ സ്വകാര്യബസുകള്‍ നിര്‍ത്തുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്​. ഇത്​ ഒഴിവാക്കാൻ പടഞ്ഞാറുവശത്തെ എസ്.ബി.ഐയുടെ മുന്നില്‍ ആളുകളെ കയറ്റിയിറക്കുന്നതിന്​ ആവശ്യമായ ക്രമീകരണം ഒരുക്കാൻ ട്രാഫിക് പൊലീസിന്​ നിര്‍ദേശം നല്‍കും. ബി.എം.സി പൂര്‍ത്തീകരിച്ച റോഡുകളുടെ സൈഡ് ഫില്ലിങ്​ അടിയന്തരമായി പൂര്‍ത്തീകരിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന്​ വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ജനറല്‍ ആശുപത്രി പെട്രോള്‍ പമ്പ്-കൊട്ടാരപാലം-കല്ലുപാലം വഴി സ്റ്റാൻഡിൽ എത്തുന്നതിന്​ ക്രമീകരണമൊരുക്കും. വെള്ളക്കിണര്‍, പുലയന്‍വഴി, ആറാട്ടുവഴി, പള്ളാത്തുരുത്തി ഒന്നാം പാലം, കൈതവന, തിരുവമ്പാടി, വലിയചുടുകാട് ജങ്​ഷന്‍, പവര്‍ഹൗസ് ജങ്​ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക് പൊലീസിനെ നിയോഗിക്കും. ജനറല്‍ ആശുപത്രി ജങ്​ഷനിലെ വൈറ്റ് ടോപ്പിങ്​ റോഡിലേക്ക് കയറാനുള്ള പൊക്കവ്യത്യാസം അപകടമുണ്ടാകുന്നത്​ ഒഴിവാക്കാൻ നടപടിയെടുക്കും. നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, കൗൺസിലർമാരായ ബീന രമേശ്, ആർ. വിനീത, സൗത്ത് എസ്.ഐ സുനില്‍മോന്‍, ട്രാഫിക് എസ്.ഐ ടി. ജയമോഹൻ, വിവിധ ഉദ്യോഗസ്ഥരായ യു. രാധാകൃഷ്ണന്‍ തകഴി, എ.ഇ. നിഹാല്‍, പി.എസ്​. ജയന്ത്, എ.ഇ. ഷാഹി, സി.വി. ജോബ്, ജേക്കബ് മാത്യു, ഗിരീഷ്, സജീവ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.