കായംകുളം: പരിസ്ഥിതി സന്ദേശം പകർന്നുനൽകുന്ന തരത്തിൽ ടൗണിൽ ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കുന്നു. പ്ലാസ്റ്റിക് രഹിത നഗരമെന്ന ലക്ഷ്യത്തിൽ 'ചട്ടികളിൽ' തൈ വളർത്തുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിയിലൂടെ മുഴുവൻ വീടുകളിലും അടുക്കളത്തോട്ടം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഹോര്‍ട്ടിമിശ്രിതവും പച്ചക്കറിത്തൈകളും അടങ്ങിയ ചട്ടികളാണ് നല്‍കുന്നത്. ആദ്യഘട്ടമായി 10 വാര്‍ഡുകളില്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിപ്രകാരം 26,40,000 രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോർപറേഷൻ മുഖാന്തരം വാങ്ങിയ 35,200 ചട്ടികളാണ് നല്‍കുന്നത്. വെള്ളക്കെട്ടിൻെറ ദുരിതം അനുഭവിക്കുന്നവര്‍ക്കും വസ്തു കുറവുള്ളവർക്കുമാണ് മുന്‍ഗണന. ഒരു വാര്‍ഡില്‍ 80 യൂനിറ്റ് ചട്ടികളാണ് നല്‍കുക. 10 ചട്ടികള്‍ക്ക് 250 രൂപ നിരക്കിലാണ് ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.