കഞ്ചാവുമായി പിടിയിലായ യുവാവിനെ റിമാൻഡ്​ ചെയ്തു

അരൂര്‍: രണ്ടുകിലോ കഞ്ചാവുമായി അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത മാത്താനം കോളനി കോടാലിച്ചിറ വീട്ടില്‍ ശരത്തിനെ (24) റിമാന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞിരുന്നു. പൂച്ചാക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായ ശരത്തെന്ന് പൊലീസ് പറഞ്ഞു. അരൂർ സി.ഐ സുബ്രഹ്മണ്യന്‍, എസ്.ഐ സി.എസ്. അഭിരാം, സെനി ഭാസ്‌കര്‍, സണ്ണി, എ.എസ്.ഐ ബഷീര്‍, സി.പി.ഒമാരായ എസ്. ശ്രീജിത്ത്, ബിജോയ്, ഹുനൈസ് എന്നിവരടങ്ങുന്ന സംഘമാണ്​ പിടികൂടിയത്​. ചിത്രം ശരത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.