ബി. ബിനു സി.പി.എം ചാരുംമൂട് ഏരിയ സെക്രട്ടറി

ചാരുംമൂട്: സി.പി.എം ഏരിയ സെക്രട്ടറിയായി ബി. ബിനുവിനെ വീണ്ടും തെരഞ്ഞെടുത്തു. സ്വന്തം തട്ടകത്തിൽ സുധാകര പക്ഷത്ത് ഉടലെടുത്ത ഭിന്നതയിൽ സജി ചെറിയാൻ -ആർ. നാസർ പക്ഷം നേട്ടം കൊയ്തു. 20 വർഷമായി ആധിപത്യമുണ്ടായിരുന്ന കമ്മിറ്റിയാണ് സുധാകര പക്ഷത്തിന് നഷ്ടമായത്. സെക്രട്ടറിയടക്കം 21 പേരുള്ള പുതിയ ഏരിയ കമ്മിറ്റിയിൽ എട്ടുപേർ പുതുമുഖങ്ങളാണ്. കഴിഞ്ഞ കമ്മിറ്റിയിലുണ്ടായിരുന്ന ബി. ബിനു, വി.കെ. അജിത്​, വി. വിനോദ്, കെ.ആർ. അനിൽകുമാർ, ജി. പുരുഷോത്തമൻ, ബി. വിശ്വൻ, ആർ. ഗോപാലകൃഷ്ണൻ, എ. നൗഷാദ്, എൻ.എസ്. ശ്രീകുമാർ, വി. ഗീത, എൻ. മോഹൻകുമാർ, ജെ. രവീന്ദ്രനാഥ്, പി. മധു എന്നിവർക്ക് പുറമെ ഒ. മനോജ്, എസ്. രാമകൃഷ്ണൻ, ഒ. സജികുമാർ, പി. രാജൻ, ആർ. ബിനു, എസ്. സജി, എൻ.എസ്. സലീം കുമാർ, ബി. വിനോദ് എന്നിവരാണ് ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. 15 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. മുൻ ഏരിയ സെക്രട്ടറിയും സുധാകര പക്ഷത്തെ പ്രമുഖനുമായിരുന്ന കെ. രാജൻപിള്ള കമ്മിറ്റിയിൽ സ്വയം ഒഴിവായപ്പോൾ എം. ജോഷ്വായെ ഒഴിവാക്കി. സുധാകര അനുകൂലിയായ പി. ജോസഫ് സമ്മേളനത്തിന് മുമ്പ് കമ്മിറ്റിയിൽനിന്ന്​ ഒഴിവായിരുന്നു. ജില്ലയിൽ രൂപപ്പെട്ട പുതിയ ഗ്രൂപ്​ സമവാക്യങ്ങളും സുധാകരപക്ഷത്തിന് തിരിച്ചടിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.