ചേർത്തല: മുട്ടം മാർക്കറ്റിന്‍റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുൻമന്ത്രി പി. തിലോത്തമൻ അനുവദിച്ച 80 ലക്ഷം രൂപയും കിഫ്ബിയിൽ അനുവദിച്ച 2.57 കോടിയും ചെലവഴിച്ചാണ് നിർമാണ പ്രവർത്തനം. 80 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. നിലവിലെ മത്സ്യവിൽപന കെട്ടിടം പൊളിച്ചുതുടങ്ങി. തൂണുകൾ നിലനിർത്തുന്നുണ്ട്. ഇവിടെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. മത്സ്യ വിൽപന താൽക്കാലികമായി വടക്കുഭാഗത്തേക്ക് മാറ്റി പുനക്രമീകരിച്ചിട്ടുണ്ട്. മാലിന്യ പ്രശ്നങ്ങൾ ഇല്ലാത്ത മാർക്കറ്റ് നവീകരണമാണ് ലക്ഷ്യമിടുന്നത്. ചിത്രം: ചേർത്തല മുട്ടം മാർക്കറ്റ് പുനരുദ്ധാരണത്തിന്‍റെ ഭാഗമായി മത്സ്യവിൽപന കെട്ടിട മേൽക്കൂരകൾ പൊളിച്ചുതുടങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.