കായംകുളം: റെയിൽവേ മിനി ഓവർബ്രിഡ്ജിന് താഴെയുള്ള റോഡിലെ കുഴികൾ അടച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണുള്ള അപകടങ്ങൾ പതിവായതോടെ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകാതായതോടെയാണ് പ്രതീകാത്മക സമരവുമായി രംഗത്തിറങ്ങിയത്. ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം കൗൺസിലർ അൻസാരി കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ഹസീം അമ്പിരേത്ത് അധ്യക്ഷത വഹിച്ചു. ഇ. അബ്ദുൽ ഹമീദ്, ഹാഷിം സേട്ട്, ഋഷി വി. സുരേഷ്, ദീപേഷ് ചേരാവള്ളി, അനീഷ് ഹമീദ്, വിഷ്ണു മുരളി, എൻ. സിദ്ദീഖ്, അനീസ് ജലാൽ, എബിൻ കാണിക്കൽ എന്നിവർ നേതൃത്വം നൽകി. ചിത്രം: APLKY3YC കായംകുളം റെയിൽവേ മിനി മേൽപാല റോഡിലെ കുഴികൾ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.