കടൽഭിത്തിക്കായി മണൽചാക്ക് നിരത്തി പ്രതിഷേധം

ചേർത്തല: ഒറ്റമശ്ശേരിയിൽ കടൽഭിത്തി നിർമാണ പ്രവൃത്തികൾ തുടങ്ങാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഇറിഗേഷൻ അസിസ്റ്റന്‍റ്​ എൻജിനീയറുടെ ഓഫിസിന് മുന്നിൽ മണൽചാക്ക് നിരത്തി സമരം നടത്തി. ജില്ല പ്രസിഡന്‍റ്​ ഒ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജോയ് സി. കമ്പക്കാരൻ അധ്യക്ഷത വഹിച്ചു. എ.പി. പ്രകാശൻ, ജോർജ് കൂടിയാംശ്ശേരി, ഇഗ്​നേഷ്യസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.