രാജ്യത്ത് തെറ്റായ സാമ്പത്തിക നയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസ് സർക്കാർ -കെ.പി. രാജേന്ദ്രൻ

ആലപ്പുഴ: രാജ്യത്തെ തകർക്കുന്ന തെറ്റായ സാമ്പത്തിക നയങ്ങൾക്ക് തുടക്കമിട്ടത് നരസിംഹ റാവുവിന്‍റെ നേതൃത്വത്തിലെ കോൺഗ്രസ്​ സർക്കാർ ആണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു . സി.പി.ഐ, എ.ഐ.ടി.യു.സി നേതാവ് എ.ബി. ബർദൻ അനുസ്‌മരണ സമ്മേളനം ആലപ്പുഴയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തിക നയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് തൊഴിലാളികളെ ആയിരിക്കുമെന്ന് അന്ന് ബർദൻ പറഞ്ഞു. അത് ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.പി. മധു സ്വാഗതം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം പി.വി. സത്യനേശൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി. ജ്യോതിസ്, മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ എ.ഐ.ടി.യു.സി നേതാക്കളായ എ.എം. ഷിറാസ്, ആർ. അനിൽകുമാർ, എ. അജികുമാർ, വർക്കിങ്​ വിമൻസ് ഫോറം ജില്ലസെക്രട്ടറി അർച്ചന ജിസ്‌മോൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.