തൃപ്പൂത്താറാട്ട് ഇന്ന്​

ചെങ്ങന്നൂർ: തൃച്ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദേവിയുടെ തൃപ്പൂത്താറാട്ട് മഹോത്സവം തിങ്കളാഴ്ച രാവിലെ 7.30ന്​ പമ്പ നദിയിലെ മിത്രപ്പുഴ കടവിൽ നടക്കും. മലയാളവർഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്താറാട്ട് ചടങ്ങുകൾക്ക് താഴ്മൺ തന്ത്രികൾ കണ്​ഠരര് മോഹനര് മുഖ്യകാർമികത്വം വഹിക്കും. കോവിഡ് മാനദണ്ഡം അനുസരിച്ച് ആറാട്ട് കടവിലെയും ആറാട്ടെഴുന്നള്ളിപ്പ് കടന്നുവരുന്ന വഴികളിലെയും കിഴക്കേ ആനക്കൊട്ടിലിലെയും നിറപറ, താലപ്പൊലി വഴിപാടുകൾ ഒഴിവാക്കി. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർക്ക് മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പിക്കും. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി ശ്രീകോവിലിലേക്ക് ആനയിക്കും. തുടർന്ന് ഇരുനടകളിലും കളഭാഭിഷേകവും വിശേഷാൽ പൂജകളും നടക്കും. ആറാട്ടുദിവസം മുതൽ 12 ദിവസത്തേക്ക് പ്രത്യേകതയാർന്ന ഹരീന്ദ്ര പുഷ്പാഞ്ജലി നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി.ജി. പ്രകാശ് അറിയിച്ചു. സുപ്രീംകോടതി ജഡ്ജി സി.ടി. രവികുമാറും കുടുംബവും അസി. കമീഷണർ കെ. സൈലരാജും ക്ഷേത്രത്തിൽ ദർശനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.