വിപഞ്ചിക യോഗവർഷം

ചേർത്തല: വിപഞ്ചിക യോഗവിദ്യാലയം, ചിരിക്ലബ്, സംഗീതസഭ, പ്രകൃതിജീവന സമിതി എന്നിവയുടെ നേതൃത്വത്തിൽ 'സമ്പൂർണ ആരോഗ്യത്തിന് യോഗ ശീലമാക്കൂ' സന്ദേശവുമായി പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ നടത്തിയ യോഗവർഷം ഡോ. വിഷ്ണു വി. നാഥ് ഉദ്ഘാടനം ചെയ്തു. വി. വിജയനാഥ് അധ്യക്ഷത വഹിച്ചു. ഡോ. അനുലക്ഷ്മി, വി. മധുസൂദനൻ, ആൾഡ്രിൻ, മായാമേനോൻ, അമൃത എന്നിവർ സംസാരിച്ചു. തുടർന്ന് ചിരിയോഗ, സംഗീതയോഗ, നൃത്തയോഗ, യോഗ, ധ്യാനം എന്നിവ സംഘടിപ്പിച്ചു. മൂന്ന്​ മുതൽ ഏഴു വരെ വൈകീട്ട് 6.30ന് ഓൺലൈനായി യോഗ ക്ലാസ്​ സൗജന്യമായാണ് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.