ബോധവത്​കരണ ക്ലാസ് നടത്തി

ബുധനൂർ: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാല വിമുക്തി വാരാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവർജന ബോധവത്​കരണ ക്ലാസ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്​ അംഗം രാജേഷ് ഗ്രാമം ഉദ്ഘാടനം ചെയ്തു. കെ.കെ. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. മാവേലിക്കര എക്സൈസ് പ്രിവന്‍റിവ് ഓഫിസർ എം.കെ. ശ്രീകുമാർ ക്ലാസ് നയിച്ചു. തുടർന്ന് 11 അംഗ വിമുക്തി ക്ലബ് രൂപവത്​കരിച്ചു. പി.എസ്. ചന്ദ്രദാസ്, സൂസമ്മ ബെന്നി, വി.കെ. ജയൻ, വി.സി. കുഞ്ഞുകുഞ്ഞ്, കെ.എൻ. ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.