വില്ലേജ് സമ്മേളനം നടത്തി

ചേർത്തല: അഖിലേന്ത്യ കിസാൻസഭ കടക്കരപ്പള്ളി വില്ലേജ് സമ്മേളനം ജില്ല സെക്രട്ടറി ആർ. സുഖലാൽ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്‍റ്​ പ്രകാശൻ കര്യാനപ്പള്ളി അധ്യക്ഷതവഹിച്ചു. വിവിധ കർഷക വനിത ഗ്രൂപ്പുകളെയും ക്ഷീരകർഷകരെയും ക്ലസ്റ്റർ ഭാരവാഹികളെയും കുട്ടികർഷകനെയും ആദരിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.കെ. സിദ്ധാർഥൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർഥൻ, കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം യു. മോഹനൻ, ജില്ല ജോ. സെക്രട്ടറി കെ.ജി. പ്രിയദർശൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.എം. വിദ്യാധരൻ, വൈസ്​ പ്രസിഡന്‍റ്​ ഇ.കെ. തമ്പി, കെ.കെ. പ്രഭു, പി.എം. പുരുഷോത്തമൻ, ടി.കെ. രാമനാഥൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.