ചെങ്ങന്നൂർ: മന്നത്ത് പത്മനാഭൻ ജന്മദിനാചരണം ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് യൂനിയൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്‍റ് പി.എൻ. സുകുമാരപ്പണക്കർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ചെന്നിത്തല: സമുദായാചാര്യന്‍റെ ജന്മദിനം 95ാം നമ്പർ ചെന്നിത്തല കിഴക്ക് ഷൺമുഖവിലാസം എൻ.എസ്.എസ് കരയോഗത്തിൽ ആഘോഷിച്ചു. യോഗത്തിൽ കരയോഗം പ്രസിഡന്‍റ് ഗ്രാമ പഞ്ചായത്ത് അംഗം ജി. ജയദേവ് അധ്യക്ഷത വഹിച്ചു. മോഹന പ്രസാദ്, വിജയ കുമാർ, ശ്രീപ്രസാദ്, ഉണ്ണികൃഷ്ണപിള്ള, സജീവ്, വിജയൻ പിള്ള, ശ്രീകുമാർ, വിനോദ് കുമാർ, നന്ദകുമാർ, പ്രശാന്ത്, സരസ്വതി, മായ തുടങ്ങിയവർ സംസാരിച്ചു. കരയോഗാംഗങ്ങളുടെ മക്കളായ ഡോ.എം. ശാലിനി, എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശ്രീശൈലം പ്രണവ് പ്രസാദ്, മുടവണ്ടൂർ അഖിൽ കൃഷ്ണൻ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.