ത്രിദിന ശിൽപശാല

മാന്നാർ: യു.ഐ.ടി കോമേഴ്സ് വിഭാഗം നടത്തുന്ന വ്യാഴാഴ്ച ആരംഭിക്കും. മാന്നാറിലെ കാമ്പസിൽ അക്കാദമിക വിദഗ്​ധരും ഗവേഷണ വിദ്യാർഥികളും പങ്കെടുക്കുന്ന ശിൽപശാല രാവിലെ 10ന്​ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല സിൻഡിക്കേറ്റ്​ അംഗം കെ.എച്ച്. ബാബുജാൻ അധ്യക്ഷത വഹിക്കും. വിവിധങ്ങളായ സെമിനാറുകളിൽ ഡോ. പി.എൻ. ഹരികുമാർ, ഡോ. ടി. ബിജു, ഡോ. റിൻസി വി. മാത്യൂ, ഡോ. ഐസി കെ. ജോൺ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും. ശനിയാഴ്ച ഉച്ചക്ക്​ സമാപന സമ്മേളനം സർവകലാശാല കൺവീനർ പ്രഫ. ജയരാജ് ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗങ്ങളായ എ. അജികുമാർ മുഖ്യപ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണം ഡോ. ആർ അരുൺകുമാറും നടത്തും. പ്രിൻസിപ്പൽ ഡോ. വി. പ്രകാശ്, സെമിനാർ കോഓഡിനേറ്റർ എ.ആർ. രമേഷ്, ജയിംസ് ജോൺസൺ, എൻ. ഷിജിന, ജി. ഗോപകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.