ആലപ്പുഴ: തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ജനപ്രതിനിധി. ആലപ്പുഴ നഗരസഭയിൽ വലിയ മരം വാർഡിലെ പ്രതിനിധി നസീർ പുന്നക്കലാണ് മാതൃകയായത്. തെരഞ്ഞെടുപ്പുവേളയിൽ എച്ച്.ബി പാടം-പുലയൻവഴി റോഡാണ് നിവാസികൾ ആവശ്യപ്പെട്ടത്. പുതുവത്സര സമ്മാനമായി വഴിക്ക് ആവശ്യമായ സ്ഥലം കൗൺസിലർ വില കൊടുത്തുവാങ്ങി സ്ലാബ് പാകിയാണ് റോഡ് തുറന്നത്. എച്ച്. സലാം എം.എൽ.എ വഴിതുറക്കൽ ഉദ്ഘാടനം നടത്തി. നഗരസഭാധ്യക്ഷ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ വസ്തുവിന്‍റെ പ്രമാണം ഏറ്റുവാങ്ങി. മുനിസിപ്പൽ സ്ഥിരം സമിതി ചെയർമാൻ എ. ഷാനവാസ്, കൗൺസിലർമാരായ ബി. നസീർ, നജിത ഹാരിസ്, പ്രഭ ശശികുമാർ, രാഗി രജികുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കമാൽ എം. മാക്കിയിൽ, അനിൽ തിരുവമ്പാടി, എം. ബാബു, ജമാൽ പള്ളാത്തുരുത്തി, എം.കെ. നവാസ്, എ.ആർ. ഫാസിൽ, എച്ച്. ഹാരിസ് എന്നിവർ സംസാരിച്ചു. APL hb padam road ആലപ്പുഴ നഗരസഭ വലിയമരം വാർഡ് എച്ച്.ബി പാടം-പുലയൻവഴി റോഡ് വഴിതുറക്കൽ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിക്കുന്നു കോൺഗ്രസ് മാനവസൗഹാര്‍ദ സന്ദേശ സത്യഗ്രഹം ഇന്ന് ആലപ്പുഴ: ആലപ്പുഴയുടെ ശാന്തിയും സമാധാനവും മതസൗഹാർദവും നിലനിര്‍ത്താനും പ്രതിലോമശക്തികളെ ഒറ്റപ്പെടുത്താനും കോൺഗ്രസ് മാനവസൗഹാര്‍ദ സന്ദേശ സത്യഗ്രഹം തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ ആലപ്പുഴ ബോട്ട് ജെട്ടിയിലെ ആലുക്കാസ് ഗ്രൗണ്ടില്‍ നടക്കും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എം.പി, മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയ നേതാക്കള്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.