വള്ളികുന്നം: പുതുവർഷത്തിൽ നിർധന രോഗികൾക്ക് മരുന്നു വിതരണവുമായി ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയുടെ ജനകീയ പദ്ധതിക്ക് തുടക്കം. പ്രതിമാസം ആവശ്യമായ മരുന്നുകൾ നൽകുന്ന ആശ്വാസ് പദ്ധതിയാണ് നടപ്പാക്കുന്നത്. ചൂനാട് ടൗൺ മസ്ജിദിന് തെക്ക് പ്രവർത്തിക്കുന്ന കോഫി കഫേ ഷോപ്പിലെ പ്രതിമാസ ലാഭവിഹിതമാണ് ഇതിന് വിനിയോഗിക്കുന്നത്. പദ്ധതിയിലൂടെ നിരവധി രോഗികൾക്ക് ആശ്വാസമേകാൻ കഴിയുമെന്ന് ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഊട്ടുപുര ചെയർമാൻ മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. വള്ളികുന്നം സി.ഐ ഇഗ്നേഷ്യസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ആർ. രാജി, കെ. ഗോപി, ഊട്ടുപുര ഭാരവാഹികളായ നന്ദനം രാജൻ പിള്ള, സജീവ് റോയൽ, അൻസാർ ഐശ്വര്യ, അബ്ദുൽ റസാഖ്, ഇലഞ്ഞിക്കൽ വിജയൻ, എബിൻ വള്ളികുന്നം, മീനു സജീവ്, സി. അനിത, സുമ രാജൻ, എസ്. ലതിക, ലളിത പായിക്കാട്ടേത്ത് അമ്പിളികുമാരി എന്നിവർ സംസാരിച്ചു. ചിത്രം: APLKY1UTTUPURA വള്ളികുന്നം ഊട്ടുപുരയുടെ മരുന്നുവിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.