കുടുംബത്തിന് നാടി​െൻറ കൈത്താങ്ങ്

കുടുംബത്തിന് നാടി​ൻെറ കൈത്താങ്ങ് ചേർത്തല: ഗൃഹനാഥ​ൻെറ അപ്രതീക്ഷിത വിയോഗത്തിൽ നിസ്സഹായരായ കുടുംബത്തിന് നാടി​ൻെറ കൈത്താങ്ങ്. കുടുംബസഹായ സമിതി അഞ്ചുമണിക്കൂർകൊണ്ട്​ വാർഡിൽനിന്ന്​ ശേഖരിച്ചത് അഞ്ചരലക്ഷം രൂപ. തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡ് പുത്തൻകരി സൈജുവി​ൻെറ കുടുംബത്തിനായാണ് പ്രാദേശികമായി രൂപവത്​കരിച്ച കുടുംബ സഹായ സമിതി സഹായം ശേഖരിച്ചത്. 20 ദിവസം മുമ്പാണ് സൈജു (39) മരിച്ചത്. ഏഴും നാലു വയസ്സുള്ള രണ്ടുമക്കളും ഭാര്യയും ഇതോടെ ഒറ്റപ്പെട്ടു. സ്ഥലമോ വീടോ ഇല്ലാതെ അയൽവാസിയുടെ കനിവിൽ താൽക്കാലിക ഷെഡ്​ കെട്ടിയാണ് താമസം. സമാഹരിച്ച തുക മന്ത്രി പി. പ്രസാദ് സൈജുവി​ൻെറ ഭാര്യ പൊന്നമ്പിളിക്ക്​ കൈമാറി. പഞ്ചായത്ത് മെംബർ മിനി ലെനിൻ അധ്യക്ഷത വഹിച്ചു. സഹായ സമിതി കൺവീനർ സിബി തോമസ്, പഞ്ചായത്ത് മെംബർമാരായ വി. ശ്രീകാന്ത്, ആർ. രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ബിജു, എൻ. കുമാരദാസ്, ബൈജു മഞ്ചാടിക്കരി, ടി.കെ. ശ്രീകുമാർ, സന്തോഷ്, പി.വി. സുരേഷ് ബാബു, ടി.എസ്. രാജേഷ്, ജയേഷ്, അജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.