സി.പി.എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്​ തുടക്കം

അമ്പലപ്പുഴ: ജനോപകാരപ്രദമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ് വീണ്ടും ഇടതു സർക്കാർ അധികാരത്തിലേറിയതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബബാബു. സി.പി.എം അമ്പലപ്പുഴ ഏരിയ പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.പി ഗുരുലാൽ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ജില്ല സെക്രട്ടറി ആർ. നാസർ ആദരിച്ചു. പി.പി ചിത്തരഞ്ചൻ എം.എൽ.എ, ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം എ. മഹേന്ദ്രൻ, ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. രണ്ടാം ദിവസമായ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ പ്രതിനിധി സമ്മേളനം തുടരും. തുടർന്ന് ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ്, ജില്ല സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കും. വൈകീട്ട് അമ്പലപ്പുഴ ജങ്​ഷനിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചിത്രം... സി.പി.എം അമ്പലപ്പുഴ ഏരിയ പ്രതിനിധി സമ്മേളനം സി.ബി. ചന്ദ്രബാബു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.