ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിമുക്തി ക്ലബ് ഉദ്ഘാടനവും ലഹരിവിമുക്ത പ്രതിജ്ഞയും നടന്നു. റിട്ട. എക്സൈസ് ഇൻസ്പെക്ടർ എം. അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്തു. യു. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം ഇ. ബഷീർ റാവുത്തർ മുഖ്യപ്രഭാഷണം നടത്തി. മിഴ്സ സലിം, നാഗൂർകണ്ണ് റാവുത്തർ, ബി. ഷിബു, പി. തുളസീധരൻ, എ. ബൈജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. അബ്ദുൽ ഹക്കിം (രക്ഷാ.), എച്ച്. ദീലിപ് (പ്രസി.), അൽഫി (വൈ.പ്രസി.), ഷിബു ബി. (സെക്ര.), സുഭാഷ് (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാലയുടെ വിമുക്തി ക്ലബ് റിട്ട. എക്സൈസ് ഇൻസ്പെക്ടർ എം. അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.